ഒരു ചാലകത്തിലൂടെ ആൾട്ടർനേറ്റിംഗ് കറന്റ് പ്രവഹിക്കുമ്പോൾ അതിനു ചുറ്റും സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാവുന്നതാണ്. ഈ ഫീൽഡിൽ വെച്ചിരിക്കുന്ന മറ്റൊരു ചാലകത്തിൽ വൈദ്യുതി പ്രേരിതമാവും. രണ്ടു കോയിലുകൾ ഉപയോഗിച്ച് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്. ഇതാണ് ട്രാൻസ്ഫോർമറിന്റെ പ്രവർത്തനതത്വം.
പ്രേരിതമാവുന്ന വോൾടേജ് വളരെ ചെറുതായിരിക്കും. കോയിലുകളെ ചേർത്തുവെച്ച പച്ചിരുമ്പിന്റെ ആണിയോ അതുപോലുള്ള ഏതെങ്കിലും ഫെറോമാഗ്നെറ്റിക് വസ്തുക്കളോ കോയിലിനകത്തു കയറ്റി വെക്കുക. വോൾടേജ് കൂടുന്നതുകാണാം.